ചെറുതോണി: സർക്കാർ സർവീസിൽ 31 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന കേരള ഗസറ്റഡ് ഓഫീസ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ എൻ മോഹൻദാസിന് ജില്ലാ പ്രസിഡന്റ് സാബു ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യാത്രയെപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് ജില്ലാ സെക്രട്ടറി കെ.കെ.അനിൽ സ്വാഗതം പറഞ്ഞു. മുൻ ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ജില്ലാ ഭാരവാഹികളായ വർഗീസ് ഇ ഡി , സാബു കെ വി ,റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.