
നെടുമറ്റം:ദേശകൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 6 മുതൽ നെടുമറ്റം നെയ്യശ്ശേരികവലയിൽ
പെരുമാങ്കണ്ടം ക്ഷേത്രകലാവാദ്യസംഘം അവതരിപ്പിച്ച ദേശ തൂക്കം നടന്നു.ഇവിടെ നിന്നും കൊല്ലപ്പുഴ കാവിലേയ്ക്ക് ആണ് തൂക്കം വഴിപാടായി ദേശകൂട്ടായ്മ നടത്തിയത്. നൂറ് കണക്കിന് ഭക്തരാണ് ചടങ്ങ് ദർശിക്കാനായി എത്തിച്ചേർന്നത്. അഞ്ചക്കുളം ക്ഷേത്ര ആചാര്യൻ ചേർത്തല സുമിത് തന്ത്രി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.വാർഡ് മെമ്പർ ഷെർലി ആന്റണി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. പ്രദേശത്തെ ഏറ്റവും മുതിർന്ന അംഗം കുഞ്ഞപ്പൻ കുന്നംപുറത്തിനെ ചടങ്ങിൽ ദേശക്കൂട്ടായ്മ പൊന്നാടയണിച്ച് ആദരിച്ചു. ദേശകൂട്ടായ്മ കൺവീനർ തങ്കച്ചൻ അമ്പാട്ട്, ജോ.കൺവീനർ സുധീഷ് കിഴക്കേടത്ത്, രക്ഷാധികാരി സജി മുതിരക്കാല, കമ്മറ്റിയംഗങ്ങളായ അഖിൽ ചന്ദ്രൻ, ഷിജു കുന്നേൽ, സുബിൻ മുതിരക്കാല എന്നിവർ നേതൃത്വം നൽകി.