joice
ഇടുക്കി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന് മുളവൂർ പൊന്നിരിയ്ക്കപറമ്പിൽ പഴക്കുല നൽകി സ്വീകരിയ്ക്കുന്നു

മൂവാറ്റുപുഴ: ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിന് മൂവാറ്റുപുഴയിൽ സ്‌നേഹോഷ്മള സ്വീകരണം. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും നഗരസഭാപ്രദേശങ്ങളിലും കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി ജോയ്‌സ് വോട്ടഭ്യർഥിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു. ആരാധനാലയങ്ങളും പ്രമുഖ വ്യക്തികളേയും സന്ദർശിച്ചു.രാവിലെ മൂവാറ്റുപുഴ നിർമല ആശുപത്രി, എംസിഎസ് ആശുപത്രി എന്നിവിടങ്ങളിൽ ജീവനക്കാരേയും രോഗികളേയും സന്ദർശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് പേഴയ്ക്കാക്കാപ്പിള്ളി പായിപ്ര കവലയിൽ എത്തിയ ജോയ്‌സിനെ വാദ്യമേളങ്ങളോടെ വരവേറ്റു, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, നാട്ടുകാരും സ്വീകരിച്ചു.

തുടർന്ന് ജാമിയ ബദരിയ അറബി കോളേജിലെത്തി വോട്ടഭ്യർത്ഥിച്ചു. ടെയ്‌ലലറിംഗ് കമ്പനി, പായിപ്ര സ്‌കൂൾപടി കവല, മാനാറി കാഞ്ഞിരക്കാട്ട് കാവും സന്ദർശിച്ചു. മുളവൂർ പൊന്നിരിക്കപറമ്പ് കവല, മുളവൂർ പി ഒ ജംഗ്ഷൻ, കുറ്റിക്കാട്ട് ചാലിപ്പടിയിലും പഴങ്ങൾ പൂക്കൾ, പഴക്കുല നൽകിയും വരവേറ്റു, കാരക്കുന്നത്ത് പള്ളികളിലെത്തി വ്യാപാരികളേയും നാട്ടുകാരേയും കണ്ടു.

കശുവണ്ടി കമ്പനികൾ, ഉതുപ്പാൻസ് വെളിച്ചെണ്ണ കമ്പനി മറ്റ് സംരംഭ കേന്ദ്രങ്ങളിലുമെത്തി നടത്തിപ്പുകാരോടും തൊഴിലാളികളോടും സംസാരിച്ചു.