തൊടുപുഴ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേയ്ക്ക് 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളിൽ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.
22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വൺ , പ്ലസ് ടു ക്ലാസുകളിൽ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കന്ററി തലത്തിലേക്ക് അപേക്ഷിക്കാം.

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862232294.