അടിമാലി : ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണംനടന്നു. ശിഹാബ് തങ്ങൾ റിലീഫ് ചെയർമാൻ അനസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അടിമാലി ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് ഷെരിഫ് അർഷാദി യോഗം ഉദ്ഘാടനം ചെയ്തു . മുസ്ലിം ലീഗ് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് അന്തു അടിമാലി മുഖ്യപ്രഭാഷണം നടത്തി. അടിമാലി ജുമാമസ്ജിദ് ജനറൽ സെക്രട്ടറി ഷാജി പള്ളിത്താളും, സിദ്ധീഖ് ഇക്കരെകുടി, കബീർ സ്രാമ്പിക്കൽ , ഷാനി മരോട്ടിക്കൽ, മൊയ്തു മങ്ങാട്ട്, യൂനസ് കോയൻ,മസൂദ് ഉസ്താദ്,ഹുസൈൻ മങ്ങാട്ട്, റഷീദ്, മൊയ്തീൻ നടുക്കുടി, ഉബൈസ് അമലപറമ്പിൽ, അലികുഞ്ഞ് എന്നിവർ പങ്കെടുത്തു. ശിഹാബ് തങ്ങൾ റിലീഫ് കൺവീനർ ജെ.ബി.എം അൻസാർ നന്ദി പറഞ്ഞു.