keshavan

തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ കലശത്തിന്റെ ഭാഗമായി സുവനീർ പ്രകാശനം ക്ഷേത്രാങ്കണത്തിൽ നടന്നു. തപസ്യകലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് . ആദ്യ പ്രതി ക്ഷേത്ര ഭരണ സമിതി മുൻ വൈസ് പ്രസിഡന്റ് കെ.വി. കേശവന് നൽകി പ്രകാശനം നിർവ്വഹിച്ചു.
യോഗത്തിൽ ആഘോഷകമ്മിറ്റി ജോയിന്റ് കൺവീനർ എം.പി. വിജയകുമാർ അദ്ധ്യക്ഷനായി. ക്ഷേത്രം പ്രസിഡന്റ് ഒ.ആർ. അനൂപ്, ഖജാൻജി പി.പി. പ്രശാന്ത്, ആഘോഷകമ്മിറ്റി രക്ഷാധികാരി സ്വാമി അയ്യപ്പദാസ്, ഫൈാനാൻസ് കമ്മറ്റി കൺവീനർ പി.ജി. മുരളി, ഫുഡ് കമ്മിറ്റി കൺവീനർ പി.പി. പ്രദീപ്, കലാപരിപാടി കൺവീനർ രമ പി. നായർ, സ്റ്റേജ് ആന്റ് സൗണ്ട് കൺവീനർ പി.ജി. മനോജ്കുമാർ, എതിരേൽപ്പ് കമ്മിറ്റി കൺവീനർ റ്റി.ജി. രാജേന്ദ്രനാഥ്, ക്ഷേത്ര ഭരണസമിതിയംഗങ്ങളായ എം.പി. രഞ്ജിത്ത്, കെ.ജെ. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ.