തൊടുപുഴ: സ്കൂൾ യൂണിഫോം അലവൻസ് സ്‌കൂൾ വർഷാരംഭത്തിൽ തന്നെ നിർബന്ധമായും വിതരണം ചെയ്യണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കാർ അത് വർഷാവസാനം വരെ വൈകിപ്പിച്ചത് പ്രതിസന്ധിക്കിടയാക്കിയതായും , നിലവിലുള്ള ഈ പ്രതിസന്ധിക്ക് സർക്കാർ തന്നെ പരിഹാരം കണ്ടെത്തണമെന്നുംഅസോയിയേഷൻ ആവശ്യപ്പെട്ടു. , വരും വർഷങ്ങളിൽ ജൂൺ മാസത്തിൽ തന്നെ യൂണിഫോം അലവൻസ് വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണമെന്നും തൊടുപുഴ സബ് ജില്ലാ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി എം നാസർ ആവശ്യപ്പെട്ടു. സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അധ്ദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സജി മാത്യു ,ദീപു ജോസഫ് , രതീഷ് വി ആർ , സുനിൽ ടി തോമസ് , രാജിമോൻ ഗോവിന്ദ് , ലിജോമോൻ ജോർജ് , ഡയസ് സെബാസ്റ്റ്യൻ , ബിജു ഐസക് , ജോസഫ് മാത്യു , ജീസ് എം അലക്സ് , ജിൻസ് കെ ജോസ് എന്നിവർ പ്രസംഗിച്ചു .