roshy

രാജാക്കാട്:ബൈസൺവാലി ശ്രീനാരായണ ആർട്സ് സൊസൈറ്റി ഉദ്ഘാടനവും,പി.എൻ രാഘവൻ അനുസ്മരണവും എം എം മണി എം.എൽ എ ക്ക് സ്വീകരണവും നൽകി.സ്വീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളും തൊഴിലാളികളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും എംഎം മണിക്ക് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.ബൈസൻവാലി സെന്റ് ആന്റണീസ് കുരിശുപള്ളി കവലയിൽ നിന്നും തുറന്ന വാഹനത്തിലാണ് എം.എം മണി, മന്ത്രി റോഷി അഗസ്റ്റിൻ എ.രാജ എന്നിവരെ എന്നിവരെ നാട്ടുകാർ സ്വീകരിച്ച് സമ്മേളന വേദിയലേക്ക് ആനയിച്ചത്. തുടർന്ന് ബൈസൻവാലി ബസ്റ്റാൻഡിൽ നടന്ന സ്വീകരണ യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.എ.രാജ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ പി ആർ സലി സ്വാഗതം പറഞ്ഞു .തുടർന്ന് ശ്രീനാരായണ ആർട്സ് സൊസൈറ്റിയുടെ ഉദ്ഘാടനം എം.എം മണി എം എൽ എ നിർവഹിച്ചു. കവി ജോസ് കോനാട്ട് പി.എൻ രാഘവൻ അനുസ്മരണ പ്രസംഗം നടത്തി,വനദീപം വായനശാല പ്രസിഡന്റ് എം.കെ മാധവൻ, സെക്രട്ടറി വി.പി ശശികുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ പി.എ സുരേന്ദ്രൻ,ബേബി കുന്നേൽ,പി ആർ സന്തോഷ്,ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹൻകുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ വി.പി ചാക്കോ,പ്രീതി പ്രേംകുമാർ,ആർ മണിക്കുട്ടൻ എ.കെ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.