കുമളി : എസ്.എൻ.ഡി. പി. യോഗം അട്ടപ്പ്പള്ളം 6414 നമ്പർ ശാഖായോഗത്തിന്റെ അഞ്ചാമതു വാർഷിക സമ്മേളനം പ്രസിഡന്റ് വി. കെ. ദിവാകരന്റെ അദ്ധ്യക്ഷതയിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈഭ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. പി ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി. വി. സന്തോഷ് ,ശാഖാ സെക്രട്ടറി റ്റി.ജി. ബാലൻ വൈസ് പ്രസിഡന്റ് സുബാഷ് എന്നിവർ പ്രസംഗിച്ചു.