school

നെടുങ്കണ്ടം: കാൽക്കുലേറ്ററിനേക്കാൾ വേഗത്തിൽ കണക്കിലെ മായാജാലം തീർത്ത് പച്ചടി എസ്.എൻ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. കുട്ടികളിലെ ഏകാഗ്രത, വേഗത, ചിന്താശക്തി, കൃത്യത, ക്രിയാത്മകത എന്നിവ പതിന്മടങ്ങ് വർദ്ധിക്കുന്ന അബാക്കസ് എന്ന പാഠ്യപദ്ധതിയിലൂടെ കേരളത്തിൽ തന്നെ കുറഞ്ഞ സമയത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി എസ്.എൻ.എൽ.പി.എസിലെ കുട്ടികൾ. 2023- 24 അദ്ധ്യയന വർഷത്തിലാണ് അബാക്കസ് പരിശീലനത്തിന് സ്‌കൂളിൽ തുടക്കമായത്. വളരെ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾ അബാക്കസിലൂടെ ഗണിതം അസാമാന്യമായി കൈകാര്യം ചെയ്യാൻ തുടങ്ങി. പരീക്ഷയിൽ ഉന്നത മാർക്ക് എല്ലാ കുട്ടികൾക്കും ലഭിച്ചു. മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. സ്‌കൂൾ ഹെഡ്‌ മാസ്റ്റർ പി.കെ. ബിജു, അബാക്കസ് പരിശീലകയായ അശ്വതി ദീപു, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് എം.ആർ. സുജാത തുടങ്ങി സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.