തൊടുപുഴ: ന്യൂമാൻ കോളേജിലെ സ്‌പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ, ക്രിക്കറ്റ്, കരാട്ടെ, ബേസ്‌ബോൾ, ടേബിൾ ടെന്നീസ്, ഭാരദ്വഹനം, പവർലിഫ്ടിംഗ്,വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ചെസ്സ്, അമ്പെയ്ത്ത്, ബാസ്‌കറ്റ്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ 5 വയസുമുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായി ഒരു കോച്ചിങ്ങ് ക്ലാസ് ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നു. രാവിലെ 7 മുതൽ 11 മണിവരെയും വൈകുന്നേരം 3 മുതൽ 6 വരെയുമാണ് സമയക്രമം. അമ്പെയ്ത്ത്, ബാസ്‌കറ്റ്‌ബോൾ എന്നിവയ്ക്ക് 2000 രൂപയും മറ്റുള്ളവയ്ക്ക് 500 രൂപയുമാണ് കോച്ചിങ്ങ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9446032241, 8075495773 എന്ന നമ്പറിൽ ബന്ധപ്പെടുക.