തൊടുപുഴ : തൊടുപുഴ ന്യൂമാൻ കോളേജിന്റെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല സൈക്ലിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സൈക്ലിളിസ്റ്റുകളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് പരിശീലനം നൽകുന്നത്. തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ഏപ്രിൽ 7 ന് പരിശീലനം ആരംഭിക്കും. ഏപ്രിൽ ഏഴ് മുതൽ മേയ് ഇരുപത്തിയഞ്ച് വരെ രാവിലെയും വൈകിട്ടും പരിശീലനമുണ്ടാകും. എട്ട് വയസ്സ് മുതൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9447173843 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അറിയിച്ചു.