തൊടുപുഴ: യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി 27ന് രാവിലെ 11ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള ഹോട്ടൽ ഹിൽഗേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ എ.എം. ഹാരിദ്, കൺവീനർ എൻ.ഐ. ബെന്നി, കോ-ഓഡിനേറ്റർ അഡ്വ. ജോസി ജേക്കബ് എന്നിവർ അറിയിച്ചു. മണ്ഡലം കമ്മിറ്റി കൺവീനർ, ചെയർമാൻ, കോഡിനേറ്റർമാർ, ഭാരവാഹികൾ, ഘടക കക്ഷികളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.