ഉടുമ്പന്നൂർ: യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് തങ്കപ്പൻ സ്വാഗതം ആശംസിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ എം.ജെ. ജേക്കബ്, എം.എൻ. ഗോപി, സി.പി. കൃഷ്ണൻ, ജോസഫ് ജോൺ, ഇന്ദു സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.