ഇടുക്കി: സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ.ആർ. ശശി. എം.എം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്നായിരുന്നു ശശിയുടെ പ്രസംഗം. ഇന്നലെ മൂന്നാറിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലായിരുന്നു ഒ.ആർ. ശശിയുടെ വിവാദ പരാമർശം. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണെന്നും എന്നാൽ മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ശശി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരായ എം.എം. മണിയുടെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു ഒ.ആർ. ശശിയുടെ അധിക്ഷേപം.