അടിമാലി: യുവതിയുമായുള്ള അശ്ലീല ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള ബിബിൻ (24) ആണ് പിടിയിലായത്.വെള്ളത്തൂവൽ സ്വദേശിനിയായ യുവതിയെ അയൽപക്കത്തുള്ള ബന്ധുവിട്ടിൽ സന്ദർശനത്തിന് എത്തിയ പ്രതി പരിചയപ്പെടുകയും ഫോൺ വഴി കൂടുതൽ അടുപ്പം സ്ഥാപിച്ച ശേഷം പീഢിപ്പിക്കുകയുമായിരുന്നു. അടിമാലിയിലുള്ള സ്വകാര്യ ലോഡ്ജിൽ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത് .പീഢന ദൃശ്യങ്ങൾ പ്രതി തന്നെ ചിത്രീകരിക്കുകയും ചെയ്തു. വീണ്ടും ബിമ്പിൻ പീഢന ശ്രമം തുടർന്നതോടെ യുവതി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രതി ചിത്രീകരിച്ച ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു. പരാതി കൊടുത്താൽ സോഷ്യൽ മീഡിയ വഴി അപമാനിക്കുമെന്നും ഭീഷണി തുടർന്ന സാഹചര്യത്തിലാണ് യുവതിയും ബന്ധുക്കളും അടിമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .കട്ടപ്പന തൊപ്പിപാളയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ബിബിനെ കടയിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. അടിമാലി പ്രിൻസിപ്പൾ എസ് .ഐ അഭിരാം സി.എസ്., എസ് ഐ ജുഡി ടി.പി., സി.പി.ഒ മാരായ ദീപു പുത്തയത്ത്, അൻസിൽ എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.