 
തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. മടക്കത്താനം വാണർകാവിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വാഴക്കുളം വ്യാപാരഭവനിൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ചയും വാഴക്കുളം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസഫ് കുഴികണ്ണിയെ സന്ദർശിച്ച് .നടുക്കര കോളനിയിൽ വീടുകൾ സന്ദർശിച്ചതിനു ശേഷം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക്
ഇ.വി. നാരായണനെ വസതിയിലെത്തി സന്ദർശിച്ചു. മൂവാറ്റുപുഴ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്യാംദാസ്, സെക്രട്ടറി ശ്രീകുമാർ എന്നിവരെ നേരിൽകണ്ട് പിന്തുണ അഭ്യർത്ഥിച്ചു. മലങ്കര കാത്തലിക് ബിഷപ്പ് ഹൗസിൽ
മാർ തയോഡോഷ്യസ് തിരുമേനിയെ സന്ദർശിച്ചു. മൂവാറ്റുപുഴ അഹമ്മദീയ ജമാഅത്ത് ഇമാം ഉസ്താദ് മുഹമ്മദ് റാഫിയെ സന്ദർശിച്ച ശേഷം വിവേകാനന്ദ വിദ്യാലയത്തിലെ അദ്ധ്യാപകരെയും ജീവനക്കാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എ പൈങ്ങോട്ടൂർ പഞ്ചായത്ത് പൊതുയോഗത്തിൽ പങ്കെടുത്തതിനു ശേഷം മൂവാറ്റുപുഴ ടൗണിൽ റോഡ് ഷോ നടത്തി .
തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് കട്ടപ്പന നഗരസഭ ടൗൺഹാളിൽ വൈകിട്ട് നാലിന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘടനം ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തും.