അടിമാലി: മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് നീതികരിക്കാനാകാത്ത അലംഭാവമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ.
ആക്രമണം നേരിടുന്നവരോടുള്ള സർക്കാരിന്റെ സമീപനവും ശരിയല്ല. നഷ്ട പരിഹാരം പോലും കൃത്യമായി നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. അടിമാലിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ബി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുൻ എം.എൽ.എമാരായ ഇ.എം. ആഗസ്തി, എ.കെ. മണി, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ജോയി തോമസ്, ആന്റപ്പൻ ജേക്കബ്, റോയി കെ. പൗലോസ്, ഇബ്രാഹിംക്കുട്ടി കല്ലാർ, ഒ.ആർ ശശി, പി.വി. സ്‌കറിയ, എ.പി. ഉസ്മാൻ, ബാബു പി. കുര്യാക്കോസ്, ജി. മുനിയാണ്ടി തുടങ്ങിയവർ സംസാരിച്ചു.