veedu
വീട്ടിലെ ഫർണീച്ചറും ഗൃഹോപകരണ സാധനങ്ങളും ആക്രമികൾ നശിപ്പിച്ചു

പീരുമേട്: വീട്ടിലെ ഫർണീച്ചറും ഗൃഹോപകരണങ്ങളും സാമൂഹിക വിരുദ്ധർ വീട്ടിൽ കയറി നശിപ്പിച്ചു .വാഗമൺ വട്ടപ്പതാലിനു സമീപം പുത്തൻവീട്ടിൽ സിജിമോന്റെ വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം . രാവിലെ അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് വീട് കത്തിയ വിവരംസിജിമോൻ അറിയുന്നത്. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് തറവാട്ട് വീട്ടിൽപോയപ്പോഴാണ് അക്രമികൾ വാതിൽ തകർത്ത് വീടിന് ഉള്ളിൽ കയറി തീയിട്ടത്. വീടിന്റെ പ്രധാന വാതിലും ജനലുകളും എല്ലാം തകർത്തു. വീട്ടിലെ അലമാരയും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി,ഇലക്ട്രോണിക്സ് ഉപകരണങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചു.വീടിന്റെ അലമാരയിൽ സ്വർണവും പണവും ഉൾപ്പടെ നഷ്ടമായിട്ടുള്ളതായി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പൊലീസ്‌കേസെടുത്തു .