തൊടുപുഴ: ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി ജനങ്ങൾ തിരിച്ചറിയുന്ന നിർണായക തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വൻവിജയം ഉറപ്പാക്കാൻ മുഴുവൻ പ്രവർത്തകരും സുസജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലം ചെയർമാൻ എ.എം. ഹാരിദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുൻ കെ.പി.സി.സി സെക്രട്ടറി റോയി കെ. പൗലോസ്, പ്രൊഫ. ഷീലാ സ്റ്റീഫൻ, ടി.കെ. നവാസ്, പി.എൻ. സീതി, എൻ.ഐ. ബെന്നി, ജോസഫ് ജോൺ, ജോസി ജേക്കബ്, വി.എസ്. അബ്ബാസ്, കൃഷ്ണൻ കണിയാരുകുടി, ടി.ജെ. പീറ്റർ, ജോൺ നെടിയപാല, പി.ജെ. അവിര, രാജു ഓടക്കൽ, അഡ്വ. കെ.എസ്. സിറിയക്, രാജു ജോർജ് മുണ്ടയ്ക്കാട്ട്, എം. മോനിച്ചൻ, ടോമി കാവാലം, തോമസ് മാത്യു കക്കുഴി എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഏപ്രിൽ രണ്ട് നാലു മണിക്ക് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന മഹാസമ്മേളനത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് 5000 പ്രവർത്തകരെ പങ്കെടുക്കാനും യോഗം തീരുമാനിച്ചു.