road
തകർന്ന മേമല- ടൈംഫോർഡ്- ഉപ്പുകുളം റോഡ്

പീരുമേട്: മേമല- ടൈഫോർഡ്- ഉപ്പുകുളം റോഡ് തകർന്നു. നിരവധി വർഷം തകർന്നു കിടന്ന റോഡ് കഴിഞ്ഞ വർഷമാണ് ഏലപ്പാറ പഞ്ചായത്ത് ഗതാഗത യോഗ്യമാക്കിയത്. മേമല മുതൽ തുടങ്ങുന്ന റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് റോഡ് തകർന്നു കിടക്കുന്നത്. റോഡ് നിർമ്മാണത്തിലെ കെടുകാര്യസ്ഥതയാണ് റോഡ് തകരാൻ കാരണമായി നാട്ടുകാർ പറയുന്നത്. തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന ആദ്യകാല റോഡാണിത്. എന്നാൽ റോഡിന്റെ നവീകരണം പൂർത്തിയായി ഒരു വർഷം പിന്നിട്ടപ്പോഴേക്കും റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നു തുടങ്ങി. പ്രദേശത്തെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. നിലവിൽ തകർന്ന ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. അടിയന്തരമായി റോഡിന്റെ തകർന്ന ഭാഗങ്ങൾ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.