deen
നാരകംപുഴ യൂണിയൻ ബാങ്കിന് മുന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വോട്ട് അഭ്യർത്ഥിക്കുന്നു

ഇടുക്കി: രാവിലെ കൊക്കയാർ പഞ്ചായത്തിൽ നാരകംപുഴയിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചാരണം ആരംഭിച്ചത്. നാരകംപുഴയിലെ യൂണിയൻ ബാങ്ക് ശാഖയിൽ എത്തിയ ഡീൻ ജീവനക്കാരുടെയും വോട്ടർമാരുടെയും പിന്തുണ തേടി. നാരകംപുഴയിൽ മറ്റു സ്ഥാപനങ്ങളിൽ എത്തിയും ഡീൻ കുര്യാക്കോസ് വോട്ട് അഭ്യർത്ഥിച്ചു. കൊക്കയാർ സഹകരണ ബാങ്കിൽ എത്തിയ ശേഷം അവിടെ കടകളിൽ കയറി വോട്ട് തേടി. വിവിധ തലങ്ങളിലുള്ള വ്യക്തികളെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. പൊതു സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, മഠങ്ങൾ എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥനയുടെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദർശനം നടത്തി. തുടർന്ന് കുറ്റിപ്ലാങ്ങാട് എത്തി വിവിധ വ്യക്തികളെ കണ്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ നടത്തിയ സമരത്തെ തുടർന്നുണ്ടായ കേസിൽ ഇതിനിടെ കാഞ്ഞിരപ്പിള്ളി കോടതിയിൽ എത്തി ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തു. തുടർന്ന് കൊക്കയാറിൽ 2021ലെ ഉരുൾ പൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഡീൻ മുൻകൈയെടുത്തു നിർമ്മിച്ചു നൽകുന്ന 20 ഭവനങ്ങളും സന്ദർശിച്ചു നിർമ്മാണ പരോഗതി വിലയിരുത്തി. ഉദയഗിരിയിൽ പൊതുയോഗത്തിലും വണ്ടിപ്പെരിയാറിൽ യു.ഡി.എഫ് പീരമേട് നിയോജക മണ്ഡലം കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തു. ഇന്ന് അടിമാലിയിൽ ഗോത്ര വർഗ്ഗ കുടികളിൽ പ്രചാരണം നടത്തും.