ഇടുക്കി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ ഉജ്ജ്വല സ്വീകരണം. കാലാമ്പൂര് ആട് മാർക്കറ്റിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് പേഴയ്ക്കാപ്പിള്ളിയിൽ സബൈൻ ആശുപത്രിയിൽ നഴ്സുമാർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവരോട് വോട്ടഭ്യർത്ഥിച്ചു. പാലക്കുഴ മൂങ്ങാംകുന്ന് കവലയിൽ തൊഴിലാളികളും കർഷകരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഓട്ടോറിക്ഷ തൊഴിലിലാളികൾ, വ്യാപാരികൾ, നാട്ടുകാർ എന്നിവരുമായി സംസാരിച്ച് മാറികയിലെത്തി. മാറിക ആരാധനാമഠം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേയ്സ് വിജയം ആശംസിച്ചു. ആരക്കുഴ ഗവ: ഐടിഐയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും സ്വീകരിച്ചു. ആരക്കുഴ, കണ്ണങ്ങാടി, പെരിങ്ങഴയിലും വിവിധ കോൺവെന്റുകളും സന്ദർശിച്ചു. മൂഴി കവലയിൽ വ്യാപാരികളെയും ഓട്ടോറിക്ഷ തൊഴിലാളികളെയും കണ്ടതിന് ശേഷം മൂവാറ്റുപുഴ പേട്ട മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ എത്തിയ സ്ഥാനാർത്ഥിയെ ഇമാം ഹുസൈൻ മൗലവി സ്വീകരിച്ച് വിജയമാശംസിച്ചു. പേരമംഗലം, കലൂർ കവല, കുളങ്ങാട്ടുപാറ പേപ്പർ കമ്പനിയിലും വോട്ടർമാരെ കണ്ടു, വൈകിട്ട് കടവുർ ലക്ഷം വീട് കോളനി, തൊണ്ണുറാം കോളനി, കല്ലൂർക്കാട് ലക്ഷം വീട് കോളനി, ആറൂർ കോളനി എന്നിവിടങ്ങളിലും കുടുംബയോഗങ്ങളിൽ ജോയ്സ് സംസാരിച്ചു. പെസഹ വ്യാഴമായതിനാൽ ഇന്ന് പ്രചാരണം ഉണ്ടാകില്ല.
മുഖ്യമന്ത്രി മൂന്നിന് ഇടുക്കിയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ജോയ്സ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ മൂന്നിനെത്തും. മൂന്നിന് രാവിലെ 10ന് കോതമംഗലത്തും വൈകിട്ട് മൂന്നിന് രാജാക്കാടും 5 മണിക്ക് കട്ടപ്പനയിലും പ്രസംഗിക്കും.