​രാ​ജാ​ക്കാ​ട്: ​മു​ല്ല​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ രാ​ജാ​ക്കാ​ട് സാ​ൻ​ജോ​ കോ​ളേ​ജി​ൽ​ ഫാ.​ എ​ബി​ൻ​ കു​ഴി​മു​ള്ളി​ൽ​ മെ​മ്മോ​റി​യ​ൽ​ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​ ന​ട​ത്തു​ന്ന​ ര​ണ്ടാ​മ​ത് ​വോ​ളി​ബോ​ൾ​ മ​ത്സ​രം​ സാ​ൻ​ജോ​ വോ​ളി​ 2​K​2​4​ ഏ​പ്രി​ൽ​ 2​,​3​,​4​ തീ​യ​തി​ക​ളി​ൽ​ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ​ അ​റി​യി​ച്ചു.​ കേ​ര​ള​ത്തി​ലെ​യും​ ത​മി​ഴ്നാ​ട്ടി​ലെ​യും​ പ്ര​മു​ഖ​ ടീ​മു​ക​ൾ​ മ​ത്സ​ര​ത്തി​ൽ​ പ​ങ്കെ​ടു​ക്കും​. മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ​ പ്രാ​ദേ​ശി​ക​ ​വോ​ളി​ബോ​ൾ​ ക്ല​ബ്ബു​ക​ളു​ടെ​ മ​ത്സ​ര​ങ്ങ​ളും​ ന​ട​ത്തും​. പ്രാ​ദേ​ശി​ക​ മത്സ​ര​ങ്ങ​ൾ​ വൈ​കി​ട്ട് അഞ്ചിന് ആ​രം​ഭി​ക്കും​ തു​ട​ർ​ന്ന് മ​റ്റ് വോ​ളി​ബോ​ൾ​ മ​ത്സ​ര​ങ്ങ​ളും​ ന​ട​ക്കും​. ഒ​ന്നാം​ സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും​ 2​5​0​0​1​ രൂ​പ​ ക്യാ​ഷ് അ​വാ​ർ​ഡും​ ര​ണ്ടാം​ സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും​ 2​0​0​0​1​ രൂ​പ​യു​ടെ​ ക്യാ​ഷ് അ​വാ​ർ​ഡും​ നൽ​കും​. വോ​ളി​ബോ​ൾ​ മ​ത്സ​ര​ങ്ങ​ളു​ടെ​ ഉ​ദ്ഘാ​ട​ന​ ച​ട​ങ്ങ് ഏ​പ്രി​ൽ​ ര​ണ്ടി​ന് വൈ​കി​ട്ട് ആറിന് ന​ട​ക്കും.​ മ​ന്ത്രി​ റോ​ഷി​ അഗ​സ്റ്റ്യ​ൻ​ ഉ​ദ്ഘാ​ട​നം​ നി​ർ​വ്വ​ഹി​ക്കും. ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​.പി,​ എം.എം.​ മ​ണി എം.എ​ൽ.എ​,​ രാ​ജാ​ക്കാ​ട് ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് എം​.എ​സ്. സ​തി​,​ ബൈ​സ​ൺ​വാ​ലി​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യി​ച്ച​ൻ​ കു​ന്നേ​ൽ​,​ ജോസ്ഗി​രി​ പ​ള്ളി​ വി​കാ​രി​ ഫാ​. ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ​ എ​ന്നി​വ​ർ​ പ​ങ്കെ​ടു​ക്കും​. സ​മാ​പ​ന​ സ​മ്മേ​ള​ന​വും​ ന​റു​ക്കെ​ടു​പ്പും​ സി​.എ​സ്.ടി​ പ്രൊ​വി​ൻ​ഷ്യ​ൽ​ സു​പ്പീ​രി​യ​ർ​ ഫാ​. ജി​ജോ​ ഇ​ണ്ടി​പ്പ​റ​മ്പി​ൽ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​മെ​ന്ന് മ​ത്സ​ര​ ക​മ്മി​റ്റി​
​ക​ൺ​വീ​ന​ർ​ ഫാ​. ജോ​ജു​ അ​ട​മ്പ​ക്ക​ല്ലേ​ൽ​,​ ജോ​യി​ൻ്റ് ക​ൺ​വീ​ന​ർ​ ബോ​സ് ത​കി​ടി​യേ​ൽ​,​ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ​ ബെ​ന്നി​ പാ​ല​ക്കാ​ട്ട്,​ സി​ബി​ പൊ​ട്ടം​പ്ലാ​ക്ക​ൽ​ എ​ന്നി​വ​ർ​ അ​റി​യി​ച്ചു​.