ഇടുക്കി: പനംകുട്ടി ഭാഗത്ത് കാറിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പഴയരിക്കണ്ടം വരകുളം സ്വദേശി മണപ്പാട്ട് വീട്ടിൽ റിൻസനാണ് (36) കഞ്ചാവുമായി പിടിക്കപ്പെട്ടത്. പെരുമ്പാവൂരിൽ നിന്ന് വാങ്ങിച്ച കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോകവേയാണ് പിടിക്കപ്പെട്ടത്.