മൂന്നാർ: ആദിവാസി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർത്ഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദ്ദിച്ചത്. ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നേരത്തെയും ഹോസ്റ്റൽ ജീവനക്കാരനെതിരെ ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലാണിത്. സത്താർ മർദിച്ചുവെന്ന് കാട്ടി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം അദ്ധ്യാപകർക്ക് പരാതി നൽകിയിരുന്നു. അദ്ധ്യാപകരാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്.