chacko
ചാക്കോ

കുമളി: മദ്യപാനത്തിടെ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ 78കാരൻ 62 കാരനെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. രണ്ടാം മൈൽ നെടുങ്കണ്ടം കോളനി സ്വദേശി മുരുകനാണ് കുത്തേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം കോളനി സ്വദേശി ചാക്കോയെ അറസ്റ്റ് ചെയ്തു. ചൊവാഴ്ച രാത്രി എട്ടരയോടെ കോളനിയിലാണ് സംഭവം. ഇരുവരും കോളനിയിൽ അയൽവാസികളാണ്. രണ്ട് പേരും ഒറ്റയ്ക്കാണ് താമസം. ഇരുകൈകളിലും വയറിലും കുത്തേറ്റ മുരുകൻ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചാക്കോയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.