pushpamela

കുമളി: ഒന്നര മാസം നീണ്ടു നിൽക്കുന്ന തേക്കടി പുഷ്‌പോത്സവത്തിന് കൊടിയേറി. തേക്കടി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തേക്കടി പുഷ്പമേള സംഘടക സമിതി ചെയർപേഴ്സണും കുമളി പഞ്ചായത്ത് പ്രസിഡന്റുംമായ രജനി ബിജു പുഷ്പമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി റ്റിറ്റി തോമസ് ആമുഖപ്രസംഗം നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാംസ്‌ക്കാരിക പ്രവർത്തകരും ആശംസ പ്രസംഗങ്ങൾ നടത്തി. ഉദ്ഘാടന സമ്മേളനത്തിനു ശേഷം അമൃത നൃത്ത കലാഭവന്റെ നൃത്തോത്സവും, തേക്കടി കടുവാ സങ്കേതത്തിലെ ആദിവാസി വിഭാഗമായ മന്നാൻ സമുദായത്തിന്റെ ആരണൃകം ആർട്ട്സ് സെന്റർ അവതരിപ്പിച്ച മന്നാൻ കൂത്തും നടന്നു.