ഇടുക്കി :ജില്ലാ അക്വാറ്റിക് അസോസയേഷന്റെ ആഭിമുഖ്യത്തിൽഅവധിക്കാല നീന്തൽ പരിശീലനം ഞായറാഴ്ച വൈകുന്നേരം 4 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിക്കും.ദേശീയ അന്തർദ്ദേശീയ നീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നല്കും. 2 മുതൽ 8 വയസ് വരെ പ്രായമായ കുട്ടികൾക്കു മാത്രമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കിഡ്സ് പൂളിൽ പരിശീലനം നല്കുന്നതാണ്.കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും രാവിലെയും വൈകുന്നേരവും പ്രത്യേക ബാച്ചുകളിലായിട്ടാണ് നീന്തൽ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.കൂടാതെ താല്പര്യമുള്ളവർക്ക് കരാട്ടേ, ഷട്ടിൽ ബാഡ്മിന്റൺ യോഗ ക്ലാസുകളിലും പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ 9447223674 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു