ഇടുക്കി: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പരിശീലനം 31ന് വൈകിട്ട് നാല് മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിക്കും. ദേശീയ, അന്തർ ദേശീയ നീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. രണ്ട് മുതൽ എട്ട് വയസ് വരെ പ്രായമായ കുട്ടികൾക്ക് മാത്രമായി പ്രത്യേക നീന്തൽ കുളത്തിൽ പരിശീലനം നൽകും. കുട്ടികൾക്ക് ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കുമായി രാവിലെയും വൈകിട്ടും പ്രത്യേക ബാച്ചുകൾ,​ കൂടാതെ കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ, യോഗ ക്ലാസ്സുകൾ എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447223674.