കരിമണ്ണൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന എ.എം. ദേവസ്യയുടെ ഒന്നാമത് ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാജു ഓടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, മുൻ ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്,​ നേതാക്കന്മാരായ ജോൺ നെടിയപാല എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ഇന്ദു സുധാകരൻ, ജാഫർഖാൻ മുഹമ്മദ്, ജോസ് ഊരക്കാട്ടിൽ, ബേബി തോമസ്, ടോണി തോമസ്, ജോപ്പി സെബാസ്റ്റ്യൻ, ടി.കെ. നാസർ, ബിന്ദു പ്രസന്നൻ, ജോജോ ജോസഫ് തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ തൂഫാൻ തോമസ്, പി.എസ്. ഭാസ്‌കരൻ,​ എം.എ. ബിജു,​ സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റുമാരായ മനോജ് തങ്കപ്പൻ,​ ജോഷി എടാട്ട്, ഷാഹുൽ ഹമീദ്, ജിജോ ജോസഫ്, സി.വി ജോമോൻ, കെ.എം. ഹംസ, കെ.എം. ജോസ്, സജീവ് മുണ്ടയ്ക്കൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.