രാജാക്കാട് : ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ പെസഹ ആചരിച്ചു. 12 ശിഷ്യന്മാരുടെ കാൽകഴുകി അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും വി. കുർബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹ ദിനമായി ആചരിക്കുന്നത്.ഇടുക്കി രൂപതയിലെയും വിവിധ പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷകളും പ്രാർത്ഥനകളും ഇന്നലെ പള്ളികളിൽ നടന്നു.രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് വികാരി.ഫാ.ജോബി വാഴയിൽ കാർമികത്വം വഹിച്ചു.രാജകുമാരി ദേവമാതാ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് വികാരി.ഫാ.അബ്രഹാം പുറയാറ്റ് കാർമികത്വം വഹിച്ചു.ഇന്നലെ വൈകുന്നേരം അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവ വീടുകളിൽ പെസഹാ അപ്പം മുറിച്ചും പങ്കുവെച്ചും ആചാരമനുഷ്ഠിച്ചു.