deen

ഇടുക്കി: അടിമാലി പഞ്ചായത്തിലെ ഗോത്ര വർഗ കുടികൾ സന്ദർശിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ പ്രചരണം നടത്തിയത്. രാവിലെ പൈങ്ങോട്ടൂരിലെ ഇടവക പള്ളിയിൽ പെസഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ഡീൻ പ്രചാരണത്തിനായി അടിമാലിയിൽ എത്തിയത്. അഞ്ചാംമൈലിൽ നിന്നാണ് രാവിലത്തെ പ്രചരണം യു.ഡി.എഫ് സ്ഥാനാർത്ഥി ആരംഭിച്ചത്. കുളമാക്കുടി, കട്ടമുടി, തുമ്പിപ്പാറ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട ശേഷം ചൂരക്കെട്ടൻകുടിയിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക്
സ്ത്രീകളും കുട്ടികളും ചേർന്ന് ആവേശോജ്വല സ്വീകരണമാണ് നൽകിയത്. ഇതിനിടയിൽ ഉച്ചഭക്ഷണത്തിന് മച്ചിപ്ലാവിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അവിടെ കടകൾ കയറി വോട്ടർമാരോട് പിന്തുണ തേടി. കുതിരയളക്കുടി, പ്ലാമല, കൊടക്കല്ല്, നൂറാംകര, കൊരങ്ങാട്ടി, തലമാലി
പെട്ടിമുടി, ചാറ്റുപാറക്കുടി, മച്ചിപ്ലാവുകുടി, തട്ടെക്കണ്ണൻ എന്നി കുടികളിൽ സന്ദർശനം പൂർത്തീകരിച്ച ശേഷമാണ് ഇന്നലത്തെ പ്രചരണം അവസാനിപ്പിച്ചത്.