
പീരുമേട്: നാട്ടുകാരുടെ കുടിവെള്ള ക്ഷാമം നരിഹരിക്കാൻ ആരംഭിച്ച കുടിവെള്ള പദ്ധതി നലച്ചിട്ട് ആറുവർഷം. വാഗമൺ വട്ടപ്പതാൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്കാണ് ഈ ദുർഗതി. വട്ടപ്പതാൻ കാശികങ്കാണി ലയം പ്രദേശത്തെരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2017 -18കാലത്താ് ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത്.ഏലപ്പാറ പഞ്ചായത്ത് ഭരണ സമിതി മുൻകൈയെടുത്ത് ജില്ലാ കളക്ടറുടെ പ്രത്യേക ഫണ്ടിൽ നിന്നും 14.95 ലക്ഷം രൂപ അനുവദിപ്പിച്ചാണ് പദ്ധതി തുടങ്ങിയത്.
എം. എം ജെ പ്ലാന്റേഷൻ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ച വിസ്തൃതമായ കുളത്തിൽ ആവശ്യാനുസരണം വെള്ളവും ലഭ്യമായിരുന്നു.മോട്ടോറും പമ്പ് സെറ്റും സ്ഥാപിച്ച് അതേ വർഷം തന്നെ ഉദ്ഘാടനം ചെയത് കുടിവെള്ള വിതരണവും ആരംഭിച്ചു.തുടർന്ന് പഞ്ചായത്ത് 3.5 ലക്ഷം രൂപ ചിലവഴിച്ച് പദ്ധതി വിപുലപ്പെടുത്തി ഗുണഭോക്തൃ കമ്മറ്റിക്കു
പദ്ധതി കൈമാറുകയും ചെയ്തു.എന്നാൽ മൂന്നു മാസമായപ്പോൾ പലയിടങ്ങളിലും അമിത ലോഡുമായി വാഹനം കയറി കുഴിച്ചിട്ട പൈപ്പുകൾ തകർന്നതോടെ കുടിവെള്ള
വിതരണം മുടങ്ങി. അതിനിടെ സാമൂഹ്യവിരുദ്ധരും തങ്ങൾക്കാകാവുന്ന വിധത്തിൽ പ്രശ്നം സൃഷ്ടിച്ചു.
പൈപ്പുകൾ മോഷണം നടത്തിയാണ് നാട്ടുകാരെ ദ്രോഹിച്ചത്.
എല്ലാവരും
കൈയ്യൊഴിഞ്ഞു
പ്രതിസന്ധിക്കിടെ . അറ്റകുറ്റപ്പണി നടത്തി പദ്ധതി സംരക്ഷിക്കേണ്ട ഗുണഭോക്തൃ കമ്മറ്റിയുടെ പ്രവർത്തനം ഇല്ലാതായി. ഇതോടെ പഞ്ചായത്തും
കൈയൊഴിഞ്ഞു. ബില്ലടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി. വൈദ്യുതി ബന്ധം
വിഛേദിച്ചു. കുളത്തിനു ചുറ്റും കാടുകയറിമൂടുകയും വെള്ളം പായൽ കയറി ഉപയോഗ ശൂന്യമായി. കടുത്ത വേനലിലും നൂറിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകാൻ കഴിയുന്ന ശുദ്ധജല പദ്ധതി ആർക്കും വേണ്ടാതെ വെറുതെ കിടന്നു നശിക്കുകയാണ്. പദ്ധതി വാട്ടർ അതോറ്ററ്റി ഏറ്റെടുത്തു നടത്തണം എന്നാവശ്യപ്പെട്ട് പഞ്ചായത്തു കമ്മറ്റി റസലൂഷൻ പാസാക്കി നൽകിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം മായാ ജോസഫ് അറിയിച്ചു.