
ഇടുക്കി: പെസഹാ ദിനത്തിൽ പതിവ് പര്യടനങ്ങൾ ഒഴിവാക്കി എൽ. ഡി. എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് സ്വകാര്യ സന്ദർർശനങ്ങളിൽ മുഴുകി. ഔദ്യോഗിക പര്യടനങ്ങൾ ഇല്ലാതിരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിക്കൽ , ചില മരണ വീടുകളിൽ എത്തി ബന്ധുക്കളെ അനുശോചനവും അറിയിച്ചു. കൂടുതൽ സമയവും ടെലിഫോണിലൂടെ വോട്ടർമാരും പ്രവർത്തകരുമായി സംസാരിച്ചു. . ഇന്ന് രാവിലെ എഴുകും വയൽ കുരിശുമല കയറി വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. .