കുടയത്തൂർ: രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കൈപ്പയിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ പൈപ്പ് നശിപ്പിച്ച് കുടിവെള്ള വിതരണം മുടക്കി. ദുഃഖവെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. നൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമായ പുതുതായി കമ്മിഷൻ ചെയ്ത ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതിയിലാണ് അതിക്രമം നടത്തിയത്. എച്ച്.ഡി പൈപ്പാണ് നശിപ്പിച്ചത്. ദീർഘനാളത്തെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ജില്ലാ പഞ്ചായത്ത് കൈപ്പ കുടിവെള്ള പദ്ധതി രണ്ടാഴ്ച മുമ്പ് ആരംഭിച്ചത്. പൊലീസിലും കളക്ടർക്കും പരാതി നൽകുമെന്ന പ്രദേശവാസികൾ പറഞ്ഞു.