തൊടുപുഴ: 'ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ' എന്ന ശീർഷകത്തിൽ എം.ഇ.എസ് യൂത്ത് വിങ് സംഘടിപ്പിക്കുന്ന റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുതുവസ്ത്ര വിതരണത്തിനുള്ള വൗച്ചർ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.എച്ച് ഹനീഫാ റാവുത്തർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷഫീഖ് തൈപ്പറമ്പിൽ അദ്ധ്യക്ഷനായി. എം.ഇ.എസ് ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ബുർഹാൻ ഹുസൈൻ റാവുത്തർ, ജോ. സെക്രട്ടറി ജാബിറലി പുഴക്കര എന്നിവർ പങ്കെടുത്തു. നിർദ്ധനരായ 100 കുട്ടികൾക്ക് പുതുവസ്ത്ര വിതരണത്തിനായി 1000 രൂപ മതിപ്പുള്ള വൗച്ചറുകളാണ് വിതരണം ചെയ്യുന്നത്.