തൊടുപുഴ: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഏപ്രിൽ നാലിന് ദീപാരാധനയ്ക്ക് ശേഷം തന്ത്രിമുഖ്യൻ ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരി കൊടിയേറ്റുമെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം അന്നദാനം ഉണ്ടാകും. അഞ്ഞൂറിലധികം കലാകാരന്മാർ 10 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ സ്റ്റേജിൽ അണിനിരക്കും. കേരളത്തിൽ അറിയപ്പെടുന്ന മൂന്ന് ഗജവീരന്മാർ അണിനിരക്കുന്ന പത്ത് ദിവസത്തെ തിരുവുത്സവ ആഘോഷം 13ന് ആറാട്ടോടെ സമാപിക്കും.

ഒന്നാം ഉത്സവമായ നാലിന് രാവിലെ 8.30ന് സംഗീതാർച്ചന, 12.30ന് തിരുവോണഊട്ട്, 6.30ന് ദീപാരാധനയ്ക്കു ശേഷം ബലിക്കൽപ്പുര നമസ്‌കാരം, ഭഗവാന് നെയ്ക്കിണ്ടി സമർപ്പണം, തുടർന്ന് തൃക്കൊടിയേറ്റ്, തുടർന്ന് അത്താഴപൂജ, അത്താഴശീവേലി, ശ്രീഭുതബലി, പ്രസാദഊട്ട്, കൈകൊട്ടിക്കളി, ഡാൻസ്, തിരുവാതിര, ഭക്തിഗാനമേള.

അഞ്ചിന് ഒമ്പത് മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഒന്നിന് പ്രസാദഊട്ട്, ചാക്യാർകൂത്ത്, 4.30 മുതൽ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ശേഷം പ്രസാദഊട്ട്, കൊടിപ്പുറത്ത് വിളക്ക്, ഭക്തിപ്രഭാഷണം, ഭക്തിഗാനസുധ.

ആറിന് വിശേഷാൽ പൂജകൾ പതിവ് പോലെ, പഞ്ചാരിമേളം, ചാക്യാർകൂത്ത്, വൈകിട്ട് നടപ്പന്തലിൽ ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, രാത്രി ഒമ്പത് മുതൽ 12 വരെ സ്റ്റേജ് സിനിമ 'തുംഗഭ്രദ'.

ഏഴിന് വിശേഷാൽ പൂജകൾ പതിവ് പോലെ, പഞ്ചാരിമേളം, ചാക്യാർകൂത്ത്, കാഴ്ചശ്രീബലി, വൈകിട്ട് ദീപാരാധന, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, കുച്ചിപ്പുടി, ഭക്തിപ്രഭാഷണം, നൃത്തനൃത്യങ്ങൾ, തിരുവാതിര, 9.40 മുതൽ 11.30 വരെ ഭക്തിഗാനമേള.

എട്ടിന് രാവിലെ ഒമ്പത് മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട്, വൈകിട്ട് കാഴ്ചശ്രീബലി, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ്, മോഹിനിയാട്ടം, പാലാ നന്ദകുമാർ അവതരിപ്പിക്കുന്ന ഹരികഥ 'അയോദ്ധ്യയിലെ സൂര്യൻ', ഒമ്പത് മുതൽ 12 വരെ മേജർ സെറ്റ് കഥകളി.

ഒമ്പതിന് ഒമ്പത് മുതൽ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, രണ്ടിന് ചാക്യാർകൂത്ത്, ദീപാരാനധയ്ക്കുശേഷം പ്രസാദഊട്ട്, വിളക്കിനെഴുന്നള്ളിപ്പ്, നൃത്തനൃത്യങ്ങൾ, ഭക്തിഗാനമേള, ഒമ്പത് മുതൽ 12 വരെ മേജർസെറ്റ് കഥകളി.

10ന് ഒമ്പത് മുതൽ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട്, ചാക്യാർകൂത്ത്, 3.30ന് മൈലക്കൊമ്പ് കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തിൽ മഹാപ്രസാദഊട്ട്, രാത്രി ഏഴിന് മൈലക്കൊമ്പിൽ നിന്ന് തിരിച്ചെഴുന്നള്ളിപ്പ്, 9.30ന് ആനക്കൂട് കവലയിൽ എതിരേല്പ്, ഒമ്പത് മുതൽ 11.30 വരെ സുപ്രസിദ്ധ സിനിമാതാരം ആശാശരത് അവതരിപ്പിക്കുന്ന ഡാൻസ്.

11ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട്, ചാക്യാർകൂത്ത്, വൈകിട്ട് 4.15ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 7.30ന് കാഞ്ഞിരമറ്റം കവലയിൽ എതിരേല്പ്, ഒമ്പത് മുതൽ 12 വരെ സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

12ന് വെള്ളി വിശേഷാൽ പൂജകൾക്കു ശേഷം രാവിലെ ഒമ്പതിന് ഉത്സവബലി, 9.30ന് ഉത്സവബലി ദർശനം, 9.30 മുതൽ തിരുനടയിൽ നാണയപ്പറ വയ്ക്കുന്നതിന് സൗകര്യമുണ്ടാകും. 11.30ന് മഹാപ്രസാദൂട്ട്, ഒന്ന് മുതൽ 2.30 വരെ ഭക്തിഗാനമേള, 3.15ന് നടതുറക്കൽ, ദീപാരാധന, ശേഷം പ്രസാദഊട്ട്, 9.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11ന് തിരുമുമ്പിൽ വെള്ളിക്കുടത്തിൽ വലിയ കാണിക്ക, 12.30ന് ഇറക്കി എഴുന്നള്ളിപ്പ്, സംഗീതകച്ചേരി, 9.30 മുതൽ 12.00 വരെ കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന ബാലെ 'ഭീമസേനൻ'.

13ന് രാവിലെ എട്ടിന് ചാക്യാർകൂത്ത്, ഒമ്പതിന് നട അടയ്ക്കൽ, വൈകിട്ട് നാലിന് നടതുറക്കൽ, 6.30ന് ആറാട്ട്ബലി, ആനയൂട്ട്, ഏഴിന് ആറാട്ട് പുറപ്പാട്, 8.30 കൊടിക്കീഴിൽ പറവയ്പ്പ്, 10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി സമർപ്പണം, 11ന് 25 കലശാഭിഷേകം.

14ന് രാവിലെ വിഷുക്കണി ദർശനവും 11ന് കളഭാഭിഷേകവും നടക്കും.
വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ,​ ക്ഷേത്രം മാനേജർ
ബി. ഇന്ദിര,​ ഉപദേശക സമിതി അംഗങ്ങളായ സി.സി. കൃഷ്ണൻ, കെ.ആർ. വേണു,​ ബി. വിജയകുമാർ,​ അഡ്വ. ശ്രീവിദ്യ രാജേഷ് എന്നിവർ പങ്കെടുത്തു.