തൊടുപുഴ: വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ കാര്യക്ഷമമായി എന്തെങ്കിലും ചെയ്യാനോ ചെയ്യിക്കാനോ കഴിയാത്ത എ.കെ. ശശീന്ദ്രനെ വനം വന്യജീവി വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്നു സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി. സാരംഗ് ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ ചുമതല എത്രയും പെട്ടെന്നു കാര്യശേഷിയും സമയോചിതമായി നടപടികൾ എടുക്കാൻ പ്രാപ്തനുമായ ഒരു മന്ത്രിക്കു നൽകണമെന്നും അദ്ദേഹം പറഞ്ഞു.