പീരുമേട്: ഏലപ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹയഞ്ജത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര പൂജ നടന്നു. സപ്താഹയജ്ഞം, കലശപൂജ, അഷ്ടാഭിഷേകം, വെണ്ണനിവേദ്യം, സമൂഹസദ്യ, വെടിക്കെട്ട്, ഗാനമേള താലപ്പൊലിഘോഷയാത്ര കുട്ടികളുടെ കലാപരിപാടികൾ തിരുവാതിര, ഹോളി ആഘോഷം, ഉറിയടി, ആറാട്ട്‌ ഘോഷയാത്ര, അദ്ധ്യാത്മിക പ്രഭാഷണങ്ങൾ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിധിപ്രകാരമുള്ള പൂജാദി കർമ്മങ്ങൾ, നാമജപം എന്നിവയോടുകൂടിയാണ്‌ ക്ഷേത്ര സന്നിധിയിൽ നടന്നു. പ്രഭാഷണവും സ്വയംവര സദ്യയും നടന്നു. ക്ഷേത്രം പ്രസിഡന്റ് വി.പി. ബാബു,​ സെക്രട്ടറി മഹേഷ് വി. നായർ എന്നിവർ നേതൃത്വം നൽകി. ഇ​ന്ന് രാ​വി​ലെ​ അഞ്ചിന് നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​,​​ 5​.3​0​ ന് ഗ​ണ​പ​തി​ ഹോ​മം​,​​ 6​.3​0​ന് വി​ഷ്ണു​സ​ഹ​സ്ര​നാ​മ​ജ​പം​,​​ ഗ്ര​ന്ഥ​ന​മ​സ്കാ​രം​,​​ 7​.3​0​ന് ഭാ​ഗ​വ​ത​ പാരാ​യ​ണം​,​​ 1​0ന് കു​ചേ​ലോ​പാ​ഖ്യാ​നം​,​​ 1​1​ന് അ​ഷ്ടാ​ഭി​ഷേ​കം​,​​ വെ​ണ്ണ​നി​വേ​ദ്യം​,​​ ഉ​ച്ച​പൂ​ജ​,​​ 1​1​.3​0​ന് പ്ര​ഭാ​ഷ​ണം​,​​ ഉ​ച്ച​യ്ക്ക് ഒന്ന്​ മു​ത​ൽ​ സ​മൂ​ഹ​ സ​ദ്യ​,​​ രണ്ട്​ മു​ത​ൽ​ ഭാ​ഗ​വ​ത​ പാ​രാ​യ​ണം​ തുട​ർ​ച്ച​,​​ വൈ​കി​ട്ട് ആറിന് ചു​റ്റു​വി​ള​ക്കി​ൽ​ ദീ​പം​ തെ​ളി​യി​ക്ക​ൽ​,​​ 6​.3​0ന് ദീ​പാ​രാ​ധ​ന​,​​ ഏഴിന് ഭ​ഗ​വ​തി​ സേ​വ​,​​ 7​.3​0ന് യ​ജ്ഞ​ശാ​ല​യി​ൽ​ നാ​മ​ജ​പം​,​​ പ്ര​ഭാ​ഷ​ണം​,​​ 8​.3​0​ന് മം​ഗ​ളാ​ര​തി​,​​ ഒമ്പതിന് ഹ​രി​പ്പാ​ട് ദേ​വ​സേ​ന​ അ​വ​ത​രി​പ്പി​ക്കു​ന്ന​ ഭ​ജ​ൻ​സ്. ​നാ​ളെ​ രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ 7​.3​0​ന് കു​ടും​ബ​ പ്രാ​ർ​ത്ഥ​നാ​ പൂ​ജ​,​​ എട്ടിന് ഭാ​ഗ​വ​ത​ പാ​രാ​യ​ണം​,​​ ഒമ്പതിന് സ്വ​ധാ​മ​പ്രാ​പ്തി​ സ്വ​ർ​ഗ്ഗാ​രോ​ഹ​ണം​,​​ 1​0​ന് അ​വ​ഭൃ​ഥ​സ്നാ​ന​ ഘോ​ഷ​യാ​ത്ര​ (​ആ​റാ​ട്ട്)​​,​​ 1​1​.3​0​ന് ഭാ​ഗ​വ​ത​ സ​മ​ർ​പ്പ​ണം​,​​ ഉ​ച്ച​യ്ക്ക് ഒന്ന്​ മു​ത​ൽ​ സ​മൂ​ഹ​ സ​ദ്യ​,​​ രണ്ടിന് ഉ​ത്സ​വ​കേ​ളി​കൊ​ട്ട്,​​ വൈ​കി​ട്ട് നാലിന് താ​ല​പ്പൊ​ലി​ ഘോ​ഷ​യാ​ത്ര​,​​ ആറിന് ചു​റ്റു​വി​ള​ക്കി​ൽ​ ദീ​പം​ തെ​ളി​യി​ക്ക​ൽ​,​​ 6​.3​0​ ന് ദീ​പാ​രാ​ധ​ന​,​​ ഏഴിന് ഭ​ഗ​വ​തി​ സേ​വ​,​​ എട്ടിന് വെ​ടി​ക്കെ​ട്ട്. 8​.3​0ന് സ​മാ​പ​ന​ സ​മ്മേ​ള​നം​ ന​ട​ക്കും​. ദേ​വ​സ്വം​ പ്ര​സി​ഡ​ന്റ് വി​.പി​. ബാ​ബു​വി​ന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​.പി​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. മ​ല​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ ബാ​ങ്ക് പ്ര​സി​ഡ​ന്റ് അ​ഡ്വ​. സി​റി​യ​ക് തോ​മ​സ് പ്ര​തി​ഭ​ക​ളെ​ ആ​ദ​രി​ക്കും​. മാ​ത്യു​ ജോ​ൺ​ (​എ​.ബി​.ജി​ ഗ്രൂ​പ്പ്)​​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. ദേ​വ​സ്വം​ ര​ക്ഷാ​ധി​കാ​രി​ അ​ജി​ത് ദി​വാ​ക​ര​ൻ​ സ​ന്ദേ​ശം​ ന​ൽ​കും​. ഒമ്പതിന് ഗാ​ന​മേ​ള​.