deen
ആരക്കുഴ ഗ്രാൻഡ്മാസ് കമ്പനിയിൽ എത്തിയ ഡീൻ കുര്യാക്കോസ് വേട്ട് അഭ്യർത്ഥിക്കുന്നു

ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ മൂവാറ്റുപുഴയിലെ ഒട്ടേറെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. രാവിലെ മുവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചായിരുന്നു ഡീൻ തുടക്കമിട്ടത്. ആരക്കുഴ ഗ്രാൻഡ്മാസ് കമ്പനിയിൽ എത്തിയ ഡീൻ തൊഴിലാളികളുടെ ജോലി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. തുടർന്ന് മുവാറ്റുപുഴ ബ്ലോസോം കമ്പനിയിലെത്തി ജീവനക്കാരുമായി വിശേഷങ്ങൾ പങ്കുവെച്ചു. മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപത മെത്രാൻ ഡോ. യുഹാന്നോൻ മാർ തെയാഡോഷ്യസിനെ സന്ദർശിച്ചു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ ഓഫീസിലെത്തി ഭാരവാഹികളെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളെ കണ്ടു വോട്ട് തേടി. വൈകിട്ട് സെൻട്രൽ ജുമാ മസ്ജിദിൽ ഇഫ്താറിൽ പങ്കെടുത്തു.