രാജാക്കാട്: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവർ ദുഖഃവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടന്നു. ഇടുക്കിയിലെ വിവിധ പള്ളികളിൽ കുരിശിന്റെ വഴിയുടെ അനുസ്മരണത്തിന്റെ ഭാഗമായി വിശ്വാസികൾ പരിഹാര പ്രദക്ഷിണവും കുരിശുമലയും കയറി. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ പ്രാർത്ഥന ചടങ്ങുകളും രാജാക്കാട് ടൗൺ ചുറ്റി പരിഹാര പ്രദക്ഷിണവും നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാജകുമാരി ദേവമാതാ പള്ളിയിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം അറക്കകവലയിലെ കുരിശുമലയിലേക്ക് നൂറുകണക്കിന് വിശ്വാസികൾ മലകയകയറി പ്രാർത്ഥിച്ചു.