വണ്ണപ്പുറം: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥന്റെ തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ വണ്ണപ്പുറം അറ്റ്‌ലാൻഡാ ഓഡിറ്റോറിയത്തിൽ നടന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ യൂണിറ്റ് അടക്കം നിരവധി വികസന പദ്ധതികൾ രാഷ്ട്രീയം നോക്കാതെ തൊടുപുഴയിലെ ജനങ്ങൾക്ക് നൽകിയിട്ടുള്ള നരേന്ദ്ര മോദിക്ക് അനുകൂലമായി എൻ.ഡി.എയ്ക്ക് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് സംഗീത അഭ്യർത്ഥിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.പി. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി നിയോജക മണ്ഡലം പ്രസിഡന്റുമാരായ എൻ.കെ. അബു, ശ്രീകാന്ത് കാഞ്ഞിരമറ്റം, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനീത് തുടങ്ങിയവർ സംസാരിച്ചു.