വഴിത്തല: മണക്കാട് പഞ്ചായത്തിലെ മാറികമൂഴിക്കൽ തോട്ടിൽ സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. സാമൂഹ്യവിരുദ്ധർ ചെക്ഡാമിന്റെ പലകകൾ നശിപ്പിച്ച് വെള്ളം ഒഴുക്കിവിട്ടതിനെ തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. തടയണ നശിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. പുറപ്പുഴ പഞ്ചായത്ത് വയോജന സമിതി പ്രസിഡന്റ് പി.എ. ജോസഫ് പാറത്തട്ടേലിന്റെ നേതൃത്വത്തിൽ നിരവധിപ്പേർ ഒപ്പിട്ട് പഞ്ചായത്തിന് നൽകിയ നിവേദനത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ ക്യാമറ സ്ഥാപിക്കാൻ നടപടിയായത്. കൊടുംവേനലിൽ മണക്കാട്, പുറപ്പുഴ, പാലക്കുഴ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിവിധ തോടുകളുടെ സംഗമ സ്ഥാനത്താണ് തടയണ നിർമിച്ചിരുന്നത്.