accident
അപകടത്തിൽപ്പെട്ട ബൈക്ക്

ചെറുതോണി: അമിത വേഗതയിൽ വന്ന ബൈക്ക് കാറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നാരകക്കാനം സ്വദേശികളായ എലവുങ്കൽ എൽജോ (21), ആനിക്കാട്ട് ജോസഫ് (18) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6.15 ടെയാണ് സംഭവം. നാരകക്കാനത്ത് നിന്ന് ചെറുതോണിക്ക് വരികയായിരുന്ന യുവാക്കൾ ഇടുക്കി പാർക്കിന് സമീപമാണ് അപകടത്തിൽ പെട്ടത്. വലതു വശത്തു നിന്ന് റോഡിലേക്ക് ഇറങ്ങി വന്ന കാറിലാണ് അമിത വേഗതയിൽ വന്ന ബൈക്കിടിച്ചത്. ഇവർ ഇടുക്കി ടൗണിൽ ബൈക്കിൽ രണ്ട് വട്ടം ചുറ്റിയശേഷമാണ് ചെറുതോണി ഭാഗത്തേക്ക് ഓടിച്ചു പോയതെന്നും ദൃക്സാക്ഷികൾ പറയുന്നു.