തൊടുപുഴ: പൊതുപരിപാടികൾ മാറ്റിവെച്ച് ഈസ്റ്റർ ആഘോഷവും സന്ദർശനങ്ങളുമായി എൻ. ഡി. എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. ഇന്നലെ തൊടുപുഴയിൽ .വൈകുന്നേരം ആലക്കോട് മരങ്ങാട്ട് എം. എസ്. കുറുവച്ചന്റെ വീട്ടിൽ..ഈസ്റ്റർ വിരുന്നിൽ പങ്കെടുത്തു. പൊതു അവധി ദിവസമായതിനാൽ പര്യടനപരിപാടികൾ ഒഴിവാക്കി എൻ. ഡി. എ നേതാക്കളുമായും പ്രവർത്തത്തകരുമായും ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നോമിനേഷൻ കൊടുക്കുന്നത് സംബന്ധിച്ച് നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തി.
കേരളത്തിൽ സ്ത്രീകൾ
സുരക്ഷിതരല്ല
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സ്ത്രീ കുത്തേറ്റ് മരിച്ചത് ദൗർഭാഗ്യകരമാണെന്ന് സംഗീത വിശ്വനാഥൻ പറഞ്ഞു. പട്ടാപ്പകൽ പൊതു സ്ഥലത്ത് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ മടിയില്ലാത്ത നാടായി കേരളം മാറി.
കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നതിൻറെ അവസാനത്തെ ഉദാഹരണമാണ് ഈ കൊലപാതകമെന്ന്
സംഗീത വിശ്വനാഥൻ പറഞ്ഞു