
ഇടുക്കി: 25 വർഷത്തെ ആതുരസേവനരംഗത്തെ മികച്ച സേവനത്തിന് ശേഷം ഡോ:കെ ആർ സുരേഷ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. വിരമിക്കുമ്പോൾ പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി, കല്ലാർ ആശുപത്രി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും നീണ്ട പതിമൂന്നര വർഷക്കാലം പാറേമാവ് ജില്ലാ ആശുപത്രിയിലായായിരുന്നു സേവനം . അദ്ദേഹത്തിന്റെ സമർത്ഥമായ പരിശ്രമം 30 കിടക്കകളുള്ള ആശുപത്രിയെ 50 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു..കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി , ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ മണക്കാട് ശാന്തി നിലയത്തിൽ പരേതരായ രാമകൃഷ്ണൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. പുറപ്പുഴ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ:പി മിനി ഭാര്യയാണ്. വിദ്യാർത്ഥികളായ ബാലമുരളി, മാളവിക എന്നിവർ മക്കളാണ്.