rajakkad

രാജാക്കാട്:ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേലിന്റെ കാർമ്മികത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ ഈസ്റ്റർ കുർബ്ബാന നടത്തി. കഴിഞ്ഞ അൻപതു ദിവസം നീണ്ടുനിന്ന നോമ്പിന്റെയും പ്രാർത്ഥനകളുടെയും ഉപവാസത്തിന്റെയും,പരിത്യാഗങ്ങളുടേയും ദിനങ്ങളിലൂടെ നടന്ന് പീഡാനുഭവ വാരത്തിന് ശേഷം പ്രത്യാശ പകരുന്ന
ഉയിർപ്പുഞായറാഴ്ച പുലർച്ചേ 3 ന് രാജാക്കാട് പള്ളിയിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.വികാരി ഫാ.ജോബി വാഴയിൽ,ഫാ. ജെയിംസ് തെള്ളിയാങ്കൽ,ഫാ.അമൽ മണിമലക്കുന്നേൽ,ഫാ.ജോയൽ വള്ളിക്കാട്ട്,ഫാ.ജെയിൻ കണിയോടിയ്ക്കൽ,ഡീക്കൻ ഫ്രാൻസീസ് പണ്ടാരത്തിക്കുടി എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പുതുജീവന്റെ പ്രതീകമായ ഈസ്റ്റർ മുട്ടകളും വിതരണം ചെയ്തു.