തൊടുപുഴ: പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്‌സിംഗ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി, ഐ.ടി സ്‌പെഷ്യലിസ്ര്, മെക്കാനിക്കൽ എന്നീ മേഖലകളിൽ ഓസ്ബിൽഡങ് എന്ന പ്രോഗ്രാമിനെകുറിച്ചുള്ള സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. പഠിക്കുന്ന കാലയളവിൽ പ്രതിമാസം 1100 യൂറോ വരെ സ്‌റ്റൈപെൻഡ് ലഭിക്കും. സെന്ററുകളിൽ നടക്കുന്ന, സൗജന്യ സെമിനാർ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും, 2023- 24 അദ്ധ്യയന വർഷം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കൊട്ടാരക്കര, തിരുവല്ല, കൊച്ചി, കോഴിക്കോട്, കട്ടപ്പന എന്നിവടങ്ങളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുകഫോൺ. 9895474958, 6282685172