lorry

അടിമാലി : റോഡരുകിലെ കണ്ടൈനർ ലോറികളുടെ പാർക്കിംഗ് അപകടക്കെണിയാകുന്നു. അഗ്രോ ഫുഡ് സിന്റ (ഈ സ്റ്റേൺ) മുമ്പിൽ ദേശീയ പാതയുടെ ഇരുവശങ്ങളിലുമാണ് കൂറ്റൻ കണ്ടെയ്നർ ലോറികൾ അനധികൃത പാർക്കിംഗ് നടത്തുന്നത്. . വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് തമ്മിൽ കാണാനാവാത്തവിധമാണ് റോഡരുകിലെ ഈ പാർക്കിംഗ് .റോഡിന് വീതി കൂട്ടിയ സ്ഥലത്ത് മഴക്കാലത്ത് വെള്ളക്കെട്ട് സ്ഥിരം കാഴ്ച്ചയായ ഭാഗം കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ മുതൽ ആണ് റോഡിന്റെ ഇരുവശവും ചരക്കുമായെത്തുന്ന വലിയ ലോറികൾ പാർക്കിങ് കേന്ദ്രങ്ങളാക്കിയിരിക്കുന്നത് .ഇത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇവിടെ നിറുത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ കാറിടിച്ച് ഒരാൾ മരിച്ച ദാരുണ സംഭവം ഉണ്ടായത് അടുത്ത കാലത്താണ്. . ഇനിയും അപകടം വരുത്തിവയ്ക്കുംമുമ്പ് നടപടി എടുക്കേണ്ട അധികാരികൾ കണ്ണടയ്ക്കുകയാണ്. .ഇതേ വള വിൽ സ്ഥിരമായി പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്ന സ്ഥലമായിരുന്നിട്ടും നിരനിരയായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്നതാണ് ഇക്കാര്യത്തിൽ അധികാരികളുടെ ജാഗ്രതക്കുറവ് സൂചിപ്പിക്കുന്നത്. എല്ലാ ദിവസവും ഇതിലേ പോകുന്ന മോട്ടോർ വാഹനവകുപ്പും ട്രാഫിക്ക് പൊലീസും അനധികൃത പാർക്കിംഗ് അവഗണിക്കുകയാണ്.